Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ പിണറായിയില്‍ സ്‌ഫോടനം: സി പി എം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍ പിണറായിയില്‍ സ്‌ഫോടനം: സി പി എം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു
കണ്ണൂര്‍ പിണറായില്‍ സ്‌ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന് പരിക്ക്. സ്ഫോടനത്തില്‍ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ രാജിന് ഗുരുതര പരിക്കേറ്റു.  പിണറായി വെണ്ടുട്ടായിയില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പൂവാടന്‍ മീപ്പുരയ്ക്ക് സമീപത്തെ കനാല്‍ കരയില്‍ ആണ് സ്‌ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ വിപിന്‍ രാജിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വിപിന്‍ രാജിന്റെ ഒരു കൈപ്പത്തി തകര്‍ന്നു. എന്നാല്‍ പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. നിരവധി രാഷ്ട്രീയ അക്രമ കേസില്‍ പ്രതിയാണ് വിപിന്‍ രാജ്. കഴിഞ്ഞ വര്‍ഷം വെണ്ടുട്ടായിലെ കോണ്‍ഗ്രസ് ഓഫീസ് തകർത്ത  കേസിലെ പ്രതിയാണ് വിപിന്‍ രാജ്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in