Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ എന്‍സിപിയില്‍ കൂട്ട രാജി; മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 15 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കണ്ണൂരില്‍ എന്‍സിപിയില്‍ കൂട്ട രാജി; മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ 15 പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കണ്ണൂരില്‍ എന്‍ സി പിയില്‍ കൂട്ട രാജി. മുന്‍ ജില്ലാ പ്രസിഡന്റ് കെ സുരേശന്റെ നേതൃത്വത്തില്‍ 15 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എംപി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി .എല്‍.ഡി.എഫി ല്‍ നിന്ന് ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജില്ല - സംസ്ഥാന നേത്യനിരയില്‍ പ്രവര്‍ത്തിച്ചവരാണ് എന്‍ സി പി യില്‍ നിന്ന് രാജിവെച്ചത്. എന്‍ സി പി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുരേശന്‍.എന്‍ സി പി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി. കുഞ്ഞികണ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിയും, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രജീഷ് കെ. വി, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍. പി, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രസന്ന.സി ഉള്‍പ്പെടെയുള്ള 15 നേതാക്കളും അവരുടെ കുടുംബാഗങ്ങളുമാണ് എന്‍ സി പി യില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ സുധാകരന്‍ എം പി കോണ്‍ഗ്രസ് അംഗത്വം നല്‍കി. എല്‍.ഡി.എഫി ല്‍ നിന്ന് ഇനിയും നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കെ പി സി സി നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി,വി എ നാരായണന്‍, സജീവ് മാറോളി തുടങ്ങിയവര്‍ സംസാരിച്ചു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in