മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ടതിന് കെ.എസ്.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാടിന് നേരെ ഡിവൈഎഫ്‌ഐ നേതാവിന്റെ വധഭീഷണി. ഡിവൈഎഫ്‌ഐ പട്ടാന്നൂര്‍ മേഖല ഭാരവാഹിയായ നിതിന്‍ ഇ.എം ആണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്.
ഷുഹൈബ് വധക്കേസിലെ കൊലയാളികള്‍ ഇനിയും പുറത്തുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വാട്‌സ്ആപ്പിലൂടെയുള്ള പരസ്യമായ വധഭീഷണി. ഭീഷണി സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഹരികൃഷ്ണന്‍ പാളാട് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷുഹൈബ് വധക്കേസ് വാര്‍ത്ത സ്റ്റാറ്റസിട്ടു; കെ.എസ്.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന് ഡിവൈഎഫ്‌ഐ നേതാവിന്റെ വധഭീഷണി, പൊലീസില്‍ പരാതി