Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; 'പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി'; ചിത്രങ്ങള്‍ പുറത്ത്

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; 'പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി'; ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. പ്രതിയുടെ വീട്ടില്‍ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന കടകംപള്ളിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരിക്കല്‍ മാത്രമാണ് പോയതെന്നും അത് ഗണ്‍മാനോട് ചോദിച്ച് ഉറപ്പുവരുത്തിയതാണെന്നുമാണ് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍, പോറ്റിയുടെ സഹോദരിയുടെ മകള്‍ക്ക് റാങ്ക് ലഭിച്ചപ്പോള്‍ പേന സമ്മാനമായി നല്‍കുന്നതടക്കമുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശബരിമല സന്ദര്‍ശനവേളയില്‍ മാത്രമാണ് പ്രതിയെ കണ്ടിട്ടുള്ളതെന്ന കടകംപള്ളിയുടെ വാദങ്ങള്‍ ഇതോടെ പ്രതിരോധത്തിലായി. കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in