Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പി. തോല്‍വി സമ്മതിച്ചു; തിരുവനന്തപുരം നഗരസഭ യു.ഡി.എഫ്. പിടിക്കുമെന്ന് കെ. മുരളീധരന്‍

ബി.ജെ.പി. തോല്‍വി സമ്മതിച്ചു; തിരുവനന്തപുരം നഗരസഭ യു.ഡി.എഫ്. പിടിക്കുമെന്ന് കെ. മുരളീധരന്‍
  തിരുവനന്തപുരം: ബി.ജെ.പി. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതായി മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. മുരളീധരന്‍. രാജീവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പില്‍ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ല എന്നതിലൂടെ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് ദിനത്തില്‍ ജവഹര്‍ നഗര്‍ എല്‍.പി. സ്‌കൂളില്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖറിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി ഈ മാസം അവസാനിക്കുമെന്നും, ഇത് ബി.ജെ.പി.യുടെ തോല്‍വി സമ്മതിച്ചതിന് തുല്യമാണെന്നും മുരളീധരന്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ യു.ഡി.എഫ്. തിരിച്ചുപിടിക്കും എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ്. തിരുവനന്തപുരം നഗരസഭയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നും കെ.എസ്. ശബരീനാഥന്‍ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in