പിണറായി നടത്തുന്നത് മതിലുപൊളിയാത്രയെന്ന് കെ.മുരളീധരന്‍; സിപിഎമ്മിന്റെ അവസാനയാത്രയാണിതെന്നും വിമര്‍ശനം
Jaihind TV News Report
Jaihind TV Web Desk
December 09, 2023
1 min read
•
Updated: June 05, 2026
മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെ പണം ലഭിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്ന് വ്യക്തമായെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. കോടതി നോട്ടീസ് നല്‍കിയ സ്ഥിതിയ്ക്ക് നടപടികള്‍ നടക്കട്ടെ. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ആണ് പണം വാങ്ങിയതെങ്കില്‍ വിമര്‍ശിക്കില്ലായിരുന്നു. സമ്മേളനങ്ങള്‍ക്ക് പാര്‍ട്ടികള്‍ പണം വാങ്ങാറുണ്ട്. നവകേരള സദസ് തുടങ്ങിയതില്‍ പിന്നെ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മതിലുപൊളി യാത്രയാണ് നടത്തുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. സിപിഎമ്മിന്റെ അവസാന യാത്രയാണിത്. സിപിഎം തീരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ വിശദമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10