Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിസന്ധികളിൽ തളരാതെ  ആസിം; എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആസിമിനെ അഭിനന്ദിച്ച് കെ.സി. വേണുഗോപാല്‍

പ്രതിസന്ധികളിൽ തളരാതെ  ആസിം; എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആസിമിനെ അഭിനന്ദിച്ച് കെ.സി. വേണുഗോപാല്‍
  തിരുവനന്തപുരം: ഇരു കൈകളും ഇല്ലാതെ തന്‍റെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആസിമിനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലോക റെക്കോർഡുകാരന്  അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ  ആസിം വെളിമണ്ണ മുന്നേറുകയാണ്. ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പാരാ സ്വിമ്മിങ്ങിൽ പങ്കെടുക്കുക എന്ന ആസിമിന്‍റെ അടുത്ത ലക്ഷ്യവും പൂർത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: പ്രതിസന്ധികളിൽ തളരാതെ നമ്മുടെ ആസിം വെളിമണ്ണ മുന്നേറുകയാണ്. പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം നേടിയ ലോക റെക്കോർഡുകാരന് അഭിനന്ദനങ്ങൾ.! ഈ വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പാരാ സ്വിമ്മിങ്ങിൽ പങ്കെടുക്കുക എന്ന ആസിമിന്റെ അടുത്ത ലക്ഷ്യവും പൂർത്തീകരിക്കപ്പെടുക തന്നെ ചെയ്യും. എല്ലാവിധ ആശംസകളും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in