കുട്ടിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സര്‍ക്കാര്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി
Jaihind TV News Report
Jaihind TV Web Desk
November 19, 2021
1 min read
•
Updated: June 10, 2026
കൊച്ചി : ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സർക്കാറിനോടാരാഞ്ഞു.
വഴിയില്‍ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈല്‍ ഫോൺ ചോദിച്ചത്. ഈ ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസില്‍ തുടരുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
ചെറിയ കുട്ടിയോട് പൊലിസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസ് നന്നാവണമെന്ന് എത്ര കാലമായി പ്രസംഗിക്കുന്നു, എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഉചിത നടപടിയുണ്ടായില്ലെങ്കിൽ പുതുതലമുറയ്ക്ക് പൊലീസിനോട് ഭയമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പിങ്ക് പൊലീസിന്റെ അതിക്രമത്തിനിരയായ പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് സിവില്‍ പൊലീസ് ഓഫീസര്‍ രജിത പരസ്യവിചാരണ നടത്തിയത്. പൊലീസ് പീഡനത്തിനെതിരെ പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10