Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നടപടി രാഹുൽ ഈശ്വറിനെതിരെ മാത്രമോ?; പ്രമുഖ വനിത മാധ്യമപ്രവർത്തകയും, ചാനലും റഡാറിന് പുറത്തോ?

നടപടി രാഹുൽ ഈശ്വറിനെതിരെ മാത്രമോ?; പ്രമുഖ വനിത മാധ്യമപ്രവർത്തകയും, ചാനലും റഡാറിന് പുറത്തോ?
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത നടപടി, ഇരട്ടത്താപ്പ് എന്ന ആരോപണം ശക്തമാക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിത്വം തുറന്നു കാട്ടിയെന്ന യുവതിയുടെ പരാതിയില്‍ പോലീസ് തുടര്‍നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍, കേസിലെ മറ്റു സാധ്യതകളെ അവഗണിക്കുന്നതില്‍ രാഷ്ട്രീയ ദുരുദ്ദേശമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഹുല്‍ ഈശ്വറിനെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ നീക്കം, നിലവിലെ സര്‍ക്കാരിനെതിരെ ഉയരുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനാണ് എന്നും, ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്നും വ്യക്തമാണ്. യുവതിയുടെ വ്യക്തിവിവരങ്ങള്‍ സമൂഹത്തിന് വ്യക്തമാകും വിധം പ്രചരിപ്പിച്ച വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരരെയും പ്രമുഖ വാര്‍ത്താ ചാനലിനെതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല. രാഹുല്‍ ഈശ്വര്‍ മാത്രമാണ് ഇപ്പോള്‍ കുറ്റക്കാരന്‍. അങ്ങനെയെങ്കില്‍ സമാനമായ പങ്ക് വഹിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഒഴിവാക്കുന്നതിലെ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. യുവതിയെ വ്യക്തിഹത്യ ചെയ്ത് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, അതിന് വഴിയൊരുക്കിയ മാധ്യമ പ്രവര്‍ത്തകയെയും പ്രമുഖ മാധ്യമ സ്ഥാപനത്തെയും നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നത് നീതീകരിക്കാനാവില്ല. നിയമം എല്ലാവര്‍ക്കും ഒരേപോലെയായിരിക്കണം എങ്കില്‍ സര്‍ക്കാരിന് വേണ്ടി വിടുപണി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയും, രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തികളെ മാത്രം വേട്ടയാടുകയും ചെയ്യുന്നത് നീതി നിഷേധമാണ്. രാഷ്ട്രീയ ബന്ധങ്ങളോ സ്ഥാപനപരമായ സ്വാധീനമോ പരിഗണിക്കാതെ, സൈബര്‍ അധിക്ഷേപം നടത്തിയ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനും പോലീസിനും നട്ടെല്ല് ഉണ്ടാകണം. തിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ ഇത്തരത്തിലുള്ള താല്‍ക്കാലികമായ വഴിതിരിച്ചുവിടല്‍ തന്ത്രങ്ങള്‍ വിലപ്പോവില്ല. നീതി നിഷ്പക്ഷമാണെന്ന് തെളിയിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in