IRAN-ISRAEL| ഇറാന്‍-ഇസ്രോയേല്‍ സംഘര്‍ഷം: ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു; എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read
•
Updated: June 04, 2026
ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു പൂട്ടിയ പശ്ചാത്തലത്തില്‍ മൂംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചു വിട്ടു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു പൂട്ടിയത്. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കും, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്കും ന്യൂയോര്‍ക്കിലേക്കുമുള്ള നിരവധി വിമാന സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് എയര്‍ലൈന്‍ അറിയിച്ചു.
സര്‍വീസ് മൂടങ്ങിയ വിമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
AI130 - ലണ്ടന്‍ ഹീത്രോ-മുംബൈ - വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
AI102 - ന്യൂയോര്‍ക്ക്-ഡല്‍ഹി - ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI116 - ന്യൂയോര്‍ക്ക്-മുംബൈ - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI2018 - ലണ്ടന്‍ ഹീത്രോ-ഡല്‍ഹി - മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു
AI129 - മുംബൈ-ലണ്ടന്‍ ഹീത്രോ - മുംബൈയിലേക്ക് തിരികെവന്നു
AI119 - മുംബൈ-ന്യൂയോര്‍ക്ക് - മുംബൈയിലേക്ക് തിരികെവന്നു
AI103 - ഡല്‍ഹി-വാഷിംഗ്ടണ്‍ - ഡല്‍ഹിയിലേക്ക് തിരികെവന്നു
AI106 - ന്യൂവാര്‍ക്ക്-ഡല്‍ഹി - ഡല്‍ഹിയിലേക്ക് തിരികെവന്നു
AI188 - വാന്‍കൂവര്‍-ഡല്‍ഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI101 - ഡല്‍ഹി-ന്യൂയോര്‍ക്ക് - ഫ്രാങ്ക്ഫര്‍ട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു
AI126 - ചിക്കാഗോ-ഡല്‍ഹി - ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു
AI132 - ലണ്ടന്‍ ഹീത്രോ-ബെംഗളൂരു - ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു
AI2016 - ലണ്ടന്‍ ഹീത്രോ-ഡല്‍ഹി - വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI104 - വാഷിംഗ്ടണ്‍-ഡല്‍ഹി - വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI190 - ടൊറന്റോ-ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു
AI189 - ഡല്‍ഹി-ടൊറന്റോ - ഡല്‍ഹിയിലേക്ക് തിരിച്ചുവന്നു
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. വിമാനയാത്ര തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ക്കൊപ്പം റീഫണ്ടുകളോ സൗജന്യ പുനഃക്രമീകരണമോ ഏര്‍പ്പെടുത്തുമെന്നും എയര്‍ ഇന്ത്യ പറഞ്ഞു.
ഇന്ന്(വെള്ളിയാഴ്ച) പുലര്‍ച്ചെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രോയേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി ഹൊസൈന്‍ സലാമി മരിച്ചതായി സ്ഥിരീകരിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10