Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐ.എഫ്.എഫ്.കെ. സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറി: സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

ഐ.എഫ്.എഫ്.കെ. സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറി: സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്
ഐ.എഫ്.എഫ്.കെ. സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക അതിക്രമം നടത്തിയെന്ന വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി പൊലീസ് തുടര്‍നടപടിക്കായി കൈമാറുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ വിവരങ്ങള്‍ അവര്‍ പൊലീസിനോടും ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ. സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും നഗരത്തിലെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഹോട്ടലില്‍ വെച്ച് കുഞ്ഞുമുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ ആരോപണം. സ്‌ക്രീനിങ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. റൂമിലെത്തിയതിന് പിന്നാലെ അദ്ദേഹം കടന്നുപിടിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതിന് പിന്നാലെ, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in