Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്നാറില്‍ 'സ്‌കൈ ഡൈനിംഗ്' സ്ഥാപനം അടച്ചുപൂട്ടി; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കെതിരെ കേസ് 

മൂന്നാറില്‍ 'സ്‌കൈ ഡൈനിംഗ്' സ്ഥാപനം അടച്ചുപൂട്ടി; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഉടമക്കെതിരെ കേസ് 
മൂന്നാറില്‍ ആനച്ചാലിന് സമീപം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെയാണ് മൂന്നരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 120 അടി ഉയരത്തില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ നാലംഗ കുടുംബം സ്‌കൈ ഡൈനിംഗില്‍ കുടുങ്ങിയത്. അതിസാഹസി മായി ആണ് അഗ്‌നിരക്ഷാസേനാ ഇവരെ താഴെ ഇറക്കിയത്. ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങിനിടെ ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് നാലംഗ കുടുംബം കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട് രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചത്. കണ്ണൂരില്‍ നിന്നുള്ള നാലംഗ കുടുംബവും സ്‌കൈ ഡൈനിങ്ങിലെ ഒരു ജീവനക്കാരനുമാണ് 120 അടി ഉയരത്തില്‍ കുടുങ്ങിയത്. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടര വയസ്സുള്ള കുട്ടിയടക്കമുള്ളവരെയാണ് ആദ്യം താഴെ എത്തിച്ചത്. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ കാരണമാണ് ക്രെയിന്‍ താഴ്ത്താന്‍ കഴിയാതെ വന്നതെന്നും ഇതാണ് പ്രശ്നമായതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടുക്കിയിലെ ആനച്ചാലില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെയാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സ്‌കൈ ഡൈനിംഗ് പദ്ധതി ആരംഭിച്ചത്. ഏകദേശം 120 അടി ഉയരത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള ഇവിടെ അരമണിക്കൂറോളം ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമുണ്ട്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

വട്ടവട കൊട്ടക്കമ്പൂർ മണ്ണിടിച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പരുക്കേറ്റവർക്ക് സ...

Popular News

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ; സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരു...

Popular News

'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വ...

Save your stories

Sign in