'വാരിക്കുന്തങ്ങള്‍ റെഡിയാണ്, പ്രതിഷേധിച്ചാല്‍ വീട്ടിലെത്തില്ല'; കുമളിയില്‍ സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം
Jaihind TV News Report
Jaihind TV Web Desk
February 27, 2026
1 min read
•
Updated: June 04, 2026
ഇടുക്കി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധങ്ങളില്‍ ആക്രോശവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. ബാബു. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ വരുന്നവര്‍ തിരിച്ച് വീട്ടിലെത്തില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു അണികളോടുള്ള ബാബുവിന്റെ ആഹ്വാനം.
പാര്‍ട്ടിയുടെ പഴയകാല സമര ചരിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബാബുവിന്റെ ഭീഷണി. 'ചെത്തി മിനുക്കിയ വാരിക്കുന്തങ്ങള്‍ ഇപ്പോഴും സി.പി.എം ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാന്‍ വരുന്നവര്‍ തിരിച്ചു വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം നിങ്ങള്‍ പോകാന്‍. ആ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് ഓര്‍ക്കണം,' എസ്. ബാബു പറഞ്ഞു.
പ്രതിഷേധക്കാരെ ശാരീരികമായി നേരിടുമെന്ന സൂചനയും ബാബു തന്റെ പ്രസംഗത്തില്‍ നല്‍കി. 'ഞങ്ങളുടെ വായില്‍ കോലിട്ട് കിള്ളാനാണ് ശ്രമമെങ്കില്‍ നെഞ്ചത്ത് പൊങ്കാലയിടും,' എന്നായിരുന്നു നേതാവിന്റെ ഭീഷണി. മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രതിഷേധത്തിനെതിരെയായിരുന്നു സി.പി.എമ്മിന്റെ കുമളിയിലെ പരിപാടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10