Logo
Sun, Jun 21, 2026 • 03:59 PM
LIVE TV
Watch

No business videos available

No Middle East videos available

Video | മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവർക്കറല്ല, രാഹുല്‍ ഗാന്ധിയാണ്... മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായും : രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 14, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

Video | മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവർക്കറല്ല, രാഹുല്‍ ഗാന്ധിയാണ്... മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായും : രാഹുല്‍ ഗാന്ധി
റേപ്പ് ഇന്‍ ഇന്ത്യ പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സത്യം പറഞ്ഞതിന്‍റെ പേരില്‍ മരിക്കേണ്ടിവന്നാലും മാപ്പ് പറയില്ല. മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവർക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിച്ച നരേന്ദ്ര മോദിയും അമിത് ഷായുമാണ് മാപ്പ് പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസിന്‍റെ ഭാരത് ബചാവോ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. "മാപ്പ് പറയാന്‍ എന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. സത്യം പറഞ്ഞതിന്‍റെ പേരില്‍ മാപ്പ് പറയാന്‍ ഞാന്‍ തയാറല്ല... മരിക്കേണ്ടി വന്നാലും മാപ്പ് പറയില്ല...ഒരു കോണ്‍ഗ്രസുകാരന്‍ പോലും മാപ്പ് പറയില്ല. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർത്തതിന് ജനങ്ങളോട് മാപ്പ് പറയേണ്ടത് നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സഹായി അമിത് ഷായുമാണ് ' - രാഹുല്‍ ഗാന്ധി പറഞ്ഞു. അര്‍ധരാത്രിയില്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രിയും ബി.ജെ.പിയും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കള്ളപ്പണം ഇല്ലാതാക്കാനാണ് പറഞ്ഞ് മോദിയും കൂട്ടരും രാജ്യത്തെ ജനങ്ങളെ പറ്റിച്ചു. ഇന്നുവരെ സമ്പദ് വ്യവസ്ഥ ആ തകർച്ചയിൽനിന്ന് കരകയറിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡൽ‌ഹിയിൽ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് നടത്തിയ ഭാരത് ബചാവോ റാലിയില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തിയാണ് രാഹുല്‍ ഗാന്ധി ബി.ജെ.പിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. https://www.youtube.com/watch?v=fQ_tbLd_PI8
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10