Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്നലെ കുതിച്ചു, ഇന്ന് തകർന്നു! സ്വർണ്ണവിലയിൽ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്തത്.

ഇന്നലെ കുതിച്ചു, ഇന്ന് തകർന്നു! സ്വർണ്ണവിലയിൽ സംഭവിച്ചത് ആരും പ്രതീക്ഷിക്കാത്തത്.
 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി.

ഇന്നലെ വൈകീട്ട് 1,12,160 രൂപയായിരുന്നു പവന്‍ വില. പശ്ചിമേഷ്യയിലെ യുദ്ധത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വില ഇന്നലെ രണ്ടുതവണ കുതിച്ചത്. എന്നാല്‍, യുദ്ധം തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന പ്രതീക്ഷകള്‍ തെറ്റിച്ചു. എണ്ണവില ഉയരുകയും സ്വര്‍ണവില ഇടിയുകയുമായിരുന്നു. യുദ്ധം തുടരുമെന്ന ട്രംപിന്റെ പ്രസ്താവന, എണ്ണവില ഉയര്‍ന്നത് എന്നിവ കൂടാതെ ഡോളര്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ ഇടിച്ചു. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 165 ഡോളര്‍ ഇടിഞ്ഞ് 4620 ഡോളറിലെത്തി. ഒരു ഘട്ടത്തില്‍ 4560 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു.

വെള്ളിവില ആറ് ശതമാനത്തിലേറെ ഇടിഞ്ഞ് ട്രോയ് ഔണ്‍സിന് 71.12 ഡോളറിലെത്തി.പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില വര്‍ധിച്ചിരുന്നെങ്കിലും അസംസ്‌കൃത എണ്ണവില കുതിച്ചതോടെ വന്‍ ഇടിവ് നേരിടുകയായിരുന്നു. മാര്‍ച്ച് ഒന്നിന് 1,26,920 എന്ന നിലയിലായിരുന്നു പവന്‍ വില. പിന്നീട് മാര്‍ച്ച് 23ന് 99,480 രൂപ വരെ താഴ്ന്നു. ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്. രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്.അതുകൊണ്ടുതന്നെ, ഡോളര്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് സാമ്പത്തികമായി ഏറെ പ്രയാസകരമാകും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് താഴും. ഇതാണ് വിലയിടിവിലേക്ക് നയിക്കുന്നത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in