Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലാ ജനവിധി ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യു.ഡി.എഫില്‍ പ്രസക്തിയുള്ളൂ എന്ന മുന്നറിയിപ്പ്: എം.എം.ഹസ്സന്‍

പാലാ ജനവിധി ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യു.ഡി.എഫില്‍ പ്രസക്തിയുള്ളൂ എന്ന മുന്നറിയിപ്പ്: എം.എം.ഹസ്സന്‍
MM-Hassan-PP പാലായിലെ ജനവിധി ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യു.ഡി.എഫില്‍ പ്രസക്തിയുള്ളൂ എന്ന  മുന്നറിയിപ്പാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍. ഒരു പാര്‍ട്ടിയുടേയും അനൈക്യത്തേയും അഹങ്കാരത്തേയും ആ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പോലും അംഗീകരിക്കുകയില്ലെന്ന നിശബ്ദമായ താക്കീതാണിത്. പരാജയപ്പെട്ടത് യു.ഡി.എഫ് ഘടകകക്ഷിയാണെങ്കിലും എല്ലാ കക്ഷികളുടേയും നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളും വിവാദമാകുമ്പോള്‍ അതിന് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം കണ്ട് സായൂജ്യമടയുന്നവര്‍ ഒന്ന് മറക്കാതിരിക്കുക, ജനങ്ങളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും അനൈക്യത്തിന്‍റെ അപശബ്ദത്തിലുള്ള അസഹ്യതയും അമര്‍ഷവും പ്രകടിപ്പിക്കുന്നത് വിരല്‍ തുമ്പിലൂടെയാണെന്നും ഹസ്സന്‍ വിമര്‍ശിച്ചു. മാണിസാര്‍ ഒന്നാക്കിയ കേരള കോണ്‍ഗ്രസിനെയാണ് പാലാക്കാര്‍ ഇപ്പോള്‍ രണ്ടായി കണ്ടത്. ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യു.ഡി.എഫില്‍ പ്രസക്തിയുള്ളൂ എന്ന മുന്നറിയിപ്പ് കൂടിയാണ് പാലാ ഫലം എന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in