Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'മാമുക്കോയയുടെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു ! ജയ് പശു... ജയ് ചാണകം... ജയ് പിണ്ണാക്ക്' ; ബി.ജെ.പിയെ ട്രോളി ഹരീഷ് പേരടി

'മാമുക്കോയയുടെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു ! ജയ് പശു... ജയ് ചാണകം... ജയ് പിണ്ണാക്ക്' ; ബി.ജെ.പിയെ ട്രോളി ഹരീഷ് പേരടി
പശുക്കള്‍ ഹിന്ദുക്കളാണെന്നും മുസ്ലീം വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണമെന്നുമുള്ള ബി.ജെ.പി നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി ചലച്ചിത്ര താരം ഹരീഷ് പേരടി. മാമുക്കോയയുമായുള്ള സൌഹൃദവുമായി ചേര്‍ത്താണ് താരം ബി.ജെ.പിയെ ട്രോളി രംഗത്തെത്തിയത്. ഇത്രയും കാലം മാമുക്കോയ എന്ന മനുഷ്യനെ ഇക്കാ, ഏട്ടാ എന്നൊക്കെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു എന്ന് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് പകർന്നുതന്ന സഹോദരങ്ങളോട് എങ്ങനെ നന്ദി അറിയിക്കണമെന്ന് അറിയില്ലെന്നും പേരടി പരിഹസിക്കുന്നു. ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷയായി ഹിന്ദുവായ ഞാന്‍ മാമുക്കോയയുടെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടുമെന്നും പരിഹസിച്ച പേരടി   ജയ് പശു... ജയ് ചാണകം... ജയ് പിണ്ണാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഞാനിത്രയും കാലം ഈ മന്യഷ്യനെ ഇക്കാ... എട്ടാ... എന്നൊക്കെ വിളിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വീട്ടിലെ പശു എന്നെ നോക്കി ചിരിക്കുമായിരുന്നു ... ഹിന്ദുവായ എന്റെ യഥാർത്ഥ സഹോദരിയാണ് മാമുക്കോയയുടെ ആലയിലിരുന്ന് ചിരിക്കുന്നത് എന്ന് ഇന്നാണ് എനിക്ക് മനസ്സിലായത് ... മാമുക്കോയയെ അല്ല മാമുക്കോയയുടെ പശുവിനെയാണ് ഞാൻ സ്നേഹിക്കേണ്ടത് എന്ന പുതിയ അറിവ് എന്നിലേക്ക് പകർന്ന് തന്ന സഹോദരങ്ങളോടുള്ള എന്റെ നന്ദി എങ്ങിനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ലാ... ഹിന്ദുക്കളായ ദാസനെയും വിജയനെയും ദുബായിയാണെന്ന് പറഞ്ഞ് പറ്റിച്ച് മദ്രാസിൽ ഇറക്കിവിട്ടതിനുള്ള ശിക്ഷ ഞാനി മനുഷ്യന്റെ പശുവിനെ അടിച്ച് മാറ്റി പകരം വീട്ടും... ജയ് പശു ... ജയ് ചാണകം ...ജയ് പിണ്ണാക്ക് ...

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in