Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

2017-2018 സാമ്പത്തിക വര്‍ഷം റെക്കോഡ് വിറ്റുവരവ് രേഖപ്പെടുത്തി HAL

2017-2018 സാമ്പത്തിക വര്‍ഷം റെക്കോഡ് വിറ്റുവരവ് രേഖപ്പെടുത്തി HAL
റാഫേല്‍ കരാര്‍ വിഷയത്തില്‍ ഉത്പാദനക്ഷമത ചോദ്യം ചെയ്യപ്പെട്ട HALന്‍റെ 2017-2018 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് റെക്കോഡ് വിറ്റുവരവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലക്ഷങ്ങളുടെ വര്‍ദ്ധനവാണ് കമ്പനിക്ക് ലഭിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഉത്പാദനക്ഷമത ചോദ്യം ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കകമാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. ഫിക്‌സ്ഡ് വിങ്ങില്‍ എസ്.യു-30 എം.കെ.ഐ, എല്‍.സി.എ. തേജസ്, ഡോനിയര്‍ ഡി.ഒ-228 എന്നിവയും റോട്ടറി വിങ്ങില്‍ എ.എല്‍.എച്ച്. ധ്രുവ്, ഛീതല്‍ ഹെലികോപറ്ററുകളും അടക്കം നാല്‍പത് എയര്‍ക്രാഫ്റ്റുകളാണ് കമ്പനി കഴിഞ്ഞ വര്‍ഷം നിര്‍മിച്ചതെന്ന് കണക്കുകള്‍ പറയുന്നു. ഇതു കൂടാതെ, 105 പുതിയ എഞ്ചിനുകളും സ്‌പേസ് പ്രോഗ്രാമുകള്‍ക്കായുള്ള 146 വാഹിനികളും കമ്പനി നിര്‍മിച്ചിട്ടുണ്ട്.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് 126 റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് കരാര്‍ നല്‍കാതിരുന്നതെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണം തീര്‍ക്കാനുള്ള കഴിവും കമ്പനിക്കില്ലെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയും പറഞ്ഞിരുന്നു. വരുന്ന സാമ്പത്തിക വര്‍ഷവും വിറ്റുവരവില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ചെയര്‍മാര്‍ ആര്‍. മാധവന്‍ പങ്കുവച്ചിരുന്നു. റാഫേല്‍ വിമാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്കു സാധിച്ചേനെയെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുഖോയിയും എം.ഐ.ജിയുടെ വ്യത്യസ്ത വേര്‍ഷനുകളുമടക്കമുള്ള സങ്കീര്‍ണമായ വിമാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനിക്ക് റാഫേല്‍ വിമാനങ്ങളും നിര്‍മിക്കാന്‍ സാധിക്കുമെന്ന് കോൺഗ്രസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. https://youtu.be/QwcxCK4xtIM

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in