വരുന്നു ഗുലാബ് ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
Jaihind TV News Report
Jaihind TV Web Desk
September 25, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് അതി തീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് 'ഗുലാബ്' ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുമെന്നാണ് പ്രവചനം. മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്ച വരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10