ഓണക്കിറ്റ് വിതരണത്തില്‍ സർക്കാരിന് ഗുരുതര വീഴ്ച : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
August 20, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. വിഷയം നിയമസഭയില്‍ സബ്‌മിഷനായി ഉന്നയിച്ചപ്പോള്‍ ഓണത്തിന് മുമ്പ് എല്ലാവർക്കും കിറ്റ് എത്തിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഈ വാഗ്ദാനം നടപ്പാക്കാന്‍ കഴിയാത്തത് ഗുരുതര പിഴവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ സമയത്തിന് വിതരണം ചെയ്യാൻ കഴിയാത്ത വഴി ഗുരുതരമായ പിഴവാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സംഭവിച്ചത്' - രമേശ് ചെന്നിത്തല പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. എത്രയും വേഗം അടിയന്തരമായി കിറ്റ് എല്ലാവരിലും എത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10