Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാർക്ക് ദാന വിവാദം : പ്രതിപക്ഷ നേതാവ് അടക്കമുള്ളവരില്‍ നിന്ന് ഗവർണർ നേരിട്ട് പരാതി കേള്‍ക്കും

മാർക്ക് ദാന വിവാദം : പ്രതിപക്ഷ നേതാവ് അടക്കമുള്ളവരില്‍ നിന്ന് ഗവർണർ നേരിട്ട് പരാതി കേള്‍ക്കും
എം.ജി സർവകലാശാലയിലും സാങ്കേതിക സർവ കലാശാലയിലും നടന്ന മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷ നേതാവിനെയും വിസിമാരെയും ഗവർണർ ഹിയറിംഗിന് വിളിക്കും. മന്ത്രി കെ.ടി ജലീൽ അദാലത്തിലൂടെ നടത്തിയ മാർക്ക് ദാനത്തെക്കുറിച്ചുള്ള പരാതികൾ നേരിട്ട് കേൾക്കും. സർവകലാശാലകളിൽ നടത്തിയ മാർക്ക് ദാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണറെ സമീപിച്ചിരുന്നു. മന്ത്രി കെ.ടി ജലീലിൽ അദാലത്തിലൂടെ എം.ജി സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും നടത്തിയ വിവാദമായ ബിടെക് പരീക്ഷ മാർക്ക് ദാനത്തെ കുറിച്ചുള്ള പരാതികളാണ് ഗവർണർ നേരിട്ട് കേൾക്കുക. പ്രതിപക്ഷ നേതാവ് ഇത് സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകിയിരുന്നു. കെ.ടി.യുവിൽ മന്ത്രി നേരിട്ടും എം.ജി സർവകലാശാലയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ് അദാലത്തിലൂടെ മാർക്ക് ദാനത്തിന് മുഖ്യപങ്ക് വഹിച്ചതെന്നാണ് ആക്ഷേപം. രണ്ട് സർവകലാശാലകളിലെ വൈസ്ചാൻസിലർമാരെയും പരാതിക്കാരെയും നേരിട്ട് വിളിച്ച് ഗവർണർ പരാതി കേൾക്കും. മാർക്ക് ദാനത്തിലൂടെ വിജയിച്ച വിദ്യാർഥികളെയും ഗവർണർ വിളിപ്പിച്ചിട്ടുണ്ട്. എം.ജി സിന്‍ഡിക്കേറ്റ് അനധികൃതമായി നൽകിയ മോഡറേഷൻ പിൻവലിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് കൈപ്പറ്റിയ 123 പേരോട് സർട്ടിഫിക്കറ്റുകൾ മടക്കി നൽകാൻ യൂണിവേഴ്‌സിറ്റി നിർദേശം നൽകിയതിനെ ചോദ്യം ചെയ്ത് വിദ്യാർഥികൾ ഇതിനകം കോടതിയെ സമീപിച്ചിരിക്കുമ്പോഴാണ് ഗവർണർ പരാതിയുള്ള വിദ്യാർഥികളെ നേരിട്ട് കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് രേഖാമൂലം വിദ്യാർഥികളെ നേരിട്ടറി യിക്കാൻ വിസിക്ക് ഗവർണറുടെ സെക്രട്ടറി നിർദേശം നൽകി. ജനുവരി അവസാന ആഴ്ചയിലാകും ഗവർണറുടെ ഹിയറിംഗ്. എം.ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിച്ചത് ചട്ടപ്രകാരമല്ലെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഗവർണറുടെ അനുമതി വാങ്ങാതെയാണ് യൂണിവേഴ്‌സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in