Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം : കെ.സി ജോസഫ് എം.എൽ.എ

പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം : കെ.സി ജോസഫ് എം.എൽ.എ
പ്രളയക്കെതിയിൽപ്പെട്ട ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് കെ.സി ജോസഫ് എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രളയത്തിൽ വൻ നാശനഷ്ടം സംഭവിച്ച ശ്രീകണ്ഠപുരത്ത് കെ.സി ജോസഫ് എം.എൽ.എ സന്ദർശനം നടത്തുന്നു

പ്രളയത്തില്‍ എല്ലാം നഷ്ടമായ നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. എങ്ങോട്ട് മടങ്ങുമെന്ന ഇവരുടെ ചോദ്യം അവഗണിക്കാൻ ഗവണ്‍മെന്‍റിന് കഴിയില്ല. കഴിഞ്ഞ പ്രളയക്കെടുതികളിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായം വൈകിയത് പോലെ ഇനി സംഭവിക്കാൻ പാടില്ല. പൂർണമായും, ഭാഗികമായും വീട് നഷ്ടപ്പെട്ടവരുടെ വിവരം ശേഖരിക്കാനും നഷ്ടപരിഹാരത്തിന്‍റെ ഒന്നാം ഗഡുവായി 25,000 രൂപ എങ്കിലും ഉടനെ നൽകാനും നടപടി ഉണ്ടാകണമെന്ന് കെ.സി ജോസഫ് അഭ്യർഥിച്ചു. അതുപോലെ തന്നെ വ്യാപാരി സമൂഹത്തിനുണ്ടായ നഷ്ടം വിലയിരുത്തി പരമാവധി സഹായം നൽകാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in