ആദിവാസി ഗർഭിണികള്‍ക്കുള്ള സഹായം മുടങ്ങിയിട്ട് മാസങ്ങള്‍ : മന്ത്രിയുടെ വാദം പൊളിയുന്നു
Jaihind TV News Report
Jaihind TV Web Desk
November 29, 2021
1 min read
•
Updated: June 10, 2026
പാലക്കാട് : ആദിവാസി സമൂഹത്തിനോട് പിണറായി സർക്കാരിന്‍റെ അവഗണന തുടരുന്നു. ഗർഭിണികള്‍ക്കായി നല്‍കുന്ന സഹായധനം നിലച്ചിട്ട് 8 മാസം കഴിയുന്നു. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ മാസവും 2000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ ജനനി ജന്മരക്ഷാ പദ്ധതിയിലൂടെ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം നയാപൈസ സർക്കാർ നല്‍കിയിട്ടില്ല. ഇതോടെ എല്ലാവര്‍ക്കും സഹായം കിട്ടുന്നുണ്ടെന്ന മന്ത്രി കെ.രാധാകൃഷ്ണന്‍റെ വാദം പൊളിയുന്നു.
തുടര്‍ച്ചയായ ശിശുമരണങ്ങളെ തുടര്‍ന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി, കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് അവകാശപ്പെട്ടത്. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും ശരിയായി അവിടെ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ മാസവും 2000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ ജന്മരക്ഷാ പദ്ധതിയിലൂടെ നല്‍കി വന്നിരുന്നത്.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇതും മുടങ്ങിയിരിക്കുകയാണ്. കുടുശ്ശികയെല്ലാം തന്നെ തീര്‍ത്തതായാണ് അട്ടപ്പാടിയിലെത്തിയ മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍ മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്ന രേഖകള്‍ പുറത്തുവന്നു. എട്ട് മാസത്തോളമായി ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം മുടങ്ങിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10