Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പട്ടാമ്പിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; മലബാര്‍ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു, യാത്രക്കാര്‍ ദുരിതത്തില്‍

പട്ടാമ്പിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി; മലബാര്‍ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു, യാത്രക്കാര്‍ ദുരിതത്തില്‍
പട്ടാമ്പി പള്ളിപ്പുറത്തിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് കോഴിക്കോട് - ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. മംഗളൂരുവില്‍ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഒരു ബോഗിയുടെ ചക്രം പാളത്തിന് പുറത്തേക്ക് തള്ളുകയായിരുന്നു. പാളം തെറ്റിയ ബോഗികള്‍ പിന്നീട് തിരിച്ചുകയറ്റിയെങ്കിലും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്-പാലക്കാട് സ്‌പെഷ്യല്‍ എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം വൈകി. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മുംബൈ എല്‍.ടി.ടി - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ഫാസ്റ്റ്, മംഗളൂരു - ഏറനാട് എക്‌സ്പ്രസ് എന്നിവ രണ്ട് മണിക്കൂറോളം വൈകിയാണ് സര്‍വീസ് നടത്തുന്നത്. ചെന്നൈ എഗ്മോര്‍ - മംഗളൂരു എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി. പെട്ടെന്നുണ്ടായ സമയക്രമത്തിലെ മാറ്റം ഓഫീസുകളിലേക്കും ദൂരസ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാരെയാണ് വലച്ചത്. റെയില്‍വേ സാങ്കേതിക വിഭാഗം സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in