Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെ.ടി ജലീലും, വിളിച്ചത് 9 തവണ ; സരിത് ശിവശങ്കറെ വിളിച്ചത് 14 തവണ

സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെ.ടി ജലീലും, വിളിച്ചത് 9 തവണ ; സരിത് ശിവശങ്കറെ വിളിച്ചത് 14 തവണ
  തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പി.ആർ സരിത്തിന്‍റെയും സ്വപ്നാ സുരേഷിന്‍റെയും ഫോണ്‍ വിളി പട്ടികയില്‍ സർക്കാരിലെ ഉന്നതർ. കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷിന്‍റെ ഫോണ്‍ വിളി പട്ടികയില്‍ മന്ത്രി കെ.ടി ജലീലും ഉള്ളതായി രേഖകള്‍ വ്യക്തമാക്കുന്നു. കേസിലെ ഒന്നാം പ്രതി പിആർ സരിത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇതോടെ കേസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാവുകയാണ്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്നാ സുരേഷും തമ്മിലും നിരന്തരം സംസാരിച്ചതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെയുള്ള ഫോണ്‍വിളികളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സ്വ‍ർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫോണില്‍ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വ‍ർണ്ണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അതേസമയം യു.എ.ഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്നാ സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലാണ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറും സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. സ്വപ്നയും മന്ത്രി കെ.ടി ജലീലുമായുള്ള ഫോണ്‍ കോളിന്‍റെ വിശദാംശങ്ങള്‍: സരിത്തും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായുള്ള ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍:    

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in