Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പതിനാറാം കേരള നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി ജി. സുധാകരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പതിനാറാം കേരള നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി ജി. സുധാകരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോ-ടേം സ്പീക്കറായി ജി. സുധാകരന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30-ന് ലോക് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുന്‍ മന്ത്രിയായ ജി. സുധാകരന്‍ നിലവില്‍ അമ്പലപ്പുഴയില്‍ നിന്നുള്ള എംഎല്‍എയാണ്. സിപിഎമ്മുമായി ഇടഞ്ഞ് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം ഇക്കുറി നിയമസഭയിലെത്തിയത്.

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ മുതല്‍ ആരംഭിക്കുകയാണ്. പ്രോ-ടേം സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന്‍ അടക്കമുള്ള അംഗങ്ങള്‍ ജി. സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇത്തവണത്തെ സഭയിലെ ശ്രദ്ധേയമായ കാഴ്ചയാകും.

സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പുതിയ സ്പീക്കര്‍ക്കായുള്ള തിരഞ്ഞെടുപ്പ് നടക്കും. ഈ മാസം 29-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in