Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എല്‍ഡിഎഫ് സര്‍ക്കാര്‍ അടിക്കടി നടത്തുന്ന അഴിമതികള്‍ മലയാളികളെ ഞെട്ടിക്കുന്നു; അഡ്വ. പഴകുളം മധു

എല്‍ഡിഎഫ് സര്‍ക്കാര്‍ അടിക്കടി നടത്തുന്ന അഴിമതികള്‍ മലയാളികളെ ഞെട്ടിക്കുന്നു; അഡ്വ. പഴകുളം മധു
അടൂർ: എൽഡിഎഫ് ഗവൺമെൻ്റ് അടിക്കടി നടത്തുന്ന അഴിമതികൾ കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുന്നതെന്ന് കെ.പി.സി.സി ജന:സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ അടൂർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ്  നിതീഷ് പന്നിവിഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനങ്ങളോട് മുണ്ടു മുറുക്കിയുടുക്കാൻ പറഞ്ഞിട്ട് ഒരു ക്യാമറക്ക് 9.5 ലക്ഷം മുടക്കി 726 എഐക്യാമറകൾ സ്ഥാപിച്ചത് ആർക്ക് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ്  നിതീഷ് പന്നിവിഴ അധ്യക്ഷത വഹിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം, ജില്ലാ പ്രസിഡന്‍റ്  എംജി കണ്ണൻ എസ് ബിനു, അഡ്വ.ബിജു വർഗീസ്, അരവിന്ദ് ചന്ദ്രശേഖർ, തുടങ്ങിയവർ സംസാരിച്ചു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in