കഴക്കൂട്ടം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുന്‍ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഫ്‌ലക്‌സ് ബോര്‍ഡ്. കഴക്കൂട്ടം കുളത്തൂര്‍ ജംഗ്ഷനിലാണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. കടകംപള്ളിയുടെ ചിത്രമുള്ള ഫ്‌ളക്‌സില്‍ പാര്‍ട്ടിയാണ് വേണ്ടതെന്നും വ്യക്തികളല്ലെന്നും എഴുതിയിട്ടുണ്ട്. കുളത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്‌ലക്‌സിലുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് ശ്യാം. പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ, നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ എന്ന് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. മുന്‍പ് പാര്‍ട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയാ കമ്മിറ്റിയിലും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുളത്തൂര്‍, ആറ്റിപ്ര മേഖലകളില്‍ കനത്ത തോല്‍വിയാണ് സിപിഎം നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച വോട്ട് സിപിഎമ്മിന് നേടാനായിരുന്നില്ല.
'ഇവിടെ പാര്‍ട്ടിയാണ് വേണ്ടത്, വ്യക്തികളല്ല, പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ': കടകംപള്ളിക്കെതിരെ കഴക്കൂട്ടത്ത് ഫ്ലക്സ്