Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രതിസന്ധികളോട് പൊരുതി മന്ത്രിസഭയിലേക്ക്; ഒ.ജെ ജനീഷിന്‍റെ സര്‍പ്രൈസ് എന്‍ട്രി, കൊടുങ്ങലൂരിന്‍റെ 'യങ് മിനിസ്റ്റര്‍'

പ്രതിസന്ധികളോട് പൊരുതി മന്ത്രിസഭയിലേക്ക്; ഒ.ജെ ജനീഷിന്‍റെ സര്‍പ്രൈസ് എന്‍ട്രി, കൊടുങ്ങലൂരിന്‍റെ 'യങ് മിനിസ്റ്റര്‍'

കഠിനാധ്വാനത്തിന് ജനാധിപത്യം നല്‍കിയ മനോഹരമായ അംഗീകാരമാണ് മന്ത്രി ഒ.ജെ ജനീഷിന്‍റേതേ്.  കെ. കരുണാകരന്‍ എന്ന ലീഡറുടെ രാഷ്ട്രീയ തട്ടകമായ തൃശൂരില്‍ നിന്ന്, സാധാരണക്കാരനായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിന്‍റെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന നേതാവാണ് ഒ.ജെ. ജനീഷ്. അപ്രതീക്ഷിത നറുക്കുകളും നിര്‍ണായക നിയോഗങ്ങളും നിറഞ്ഞതാണ് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ജനീഷിന്‍റെ തുടക്കം. കൂവപ്പടി ഗവ. പോളിടെക്‌നിക് കോളജില്‍ പഠിക്കുന്ന കാലത്താണ് കെ.എസ്.യുവിലൂടെ ജനീഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തുടര്‍ന്ന് തൃശൂര്‍ ഗവ. ലോ കോളജിലെ നിയമപഠനകാലത്ത് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായി ഉയര്‍ന്നു. പഠനശേഷവും രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അഭിഭാഷകനായി പ്രാക്ടീസും ആരംഭിച്ചു. ഈ കാലയളവിലാണ്  കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ അപ്രതീക്ഷിത ചുമതല ജനീഷിനെ തേടിയെത്തുന്നത്. അത് ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. എന്നാല്‍ പിന്നീട് ഇതേ പദവിയില്‍ അദ്ദേഹം പൂര്‍ണ്ണ ചുമതലയോടെ നിയോഗിക്കപ്പെടുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് വലിയ ജനപിന്തുണയോടെയാണ് ജനീഷ് സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയും അപ്രതീക്ഷിതമായി അദ്ദേഹത്തെ തേടിയെത്തി. രാഹുല്‍ ഗാന്ധി നയിച്ച ചരിത്രപ്രസിദ്ധമായ 'ഭാരത് ജോഡോ യാത്ര', 'ഇന്ത്യ യുണൈറ്റഡ് പദയാത്ര' എന്നിവയുടെ കേരളത്തിലെ സംഘാടനത്തില്‍ മുഖ്യ പങ്കുവഹിച്ചതോടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ജനീഷിനായി. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകി യൂത്ത് കോണ്‍ഗ്രസ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ ശക്തമായ കോട്ടയായ കൊടുങ്ങല്ലൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള വലിയ ദൗത്യം കോണ്‍ഗ്രസ് നേതൃത്വം ജനീഷിനെ ഏല്‍പ്പിക്കുന്നത്. അടിത്തട്ടിലെ പ്രവര്‍ത്തന പരിചയവും യുവത്വത്തിന്റെ കരുത്തുമായാണ് ഒ.ജെ. ജനീഷ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.


പ്രതിസന്ധികളെ അതിജീവിച്ച് ഒ.ജെ. ജനീഷ് ഇനി മന്ത്രിപ്പദവിയിലേക്ക്

അതിജീവനത്തിന്റെ വലിയൊരു കഥ പറയാനുണ്ട് കൊടുങ്ങല്ലൂരിന്റെ ജനപ്രതിനിധിയായ ഒ.ജെ. ജനീഷിന്. കേവലം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം സ്വന്തം ജീവിതം തന്നെയൊരു സന്ദേശമാക്കിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജനങ്ങളെ സമീപിച്ചത്. കനത്ത വെയിലിനെ അവഗണിച്ച് പണിയെടുക്കുന്ന അമ്മമാരെ കാണുമ്പോള്‍ പ്രചാരണ വാഹനം നിര്‍ത്തി ജനീഷ് അവര്‍ക്കരികിലേക്ക് ഓടിയെത്തുമായിരുന്നു. അവിടെ വെച്ച് വോട്ടഭ്യര്‍ത്ഥിക്കുന്നതിനൊപ്പം അദ്ദേഹം തന്റെ അമ്മ പുഷ്പയെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു; വര്‍ഷങ്ങളോളം തൊഴിലുറപ്പ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ ഒരമ്മയുടെ മകനാണ് താനെന്ന സത്യം.പെരുമ്പാവൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ പഠിക്കുന്ന കാലത്താണ് ജനീഷിന് അച്ഛന്‍ ജനരഞ്ജനനെ നഷ്ടമാകുന്നത്. തണല്‍ നഷ്ടപ്പെട്ട കുടുംബത്തിന് പിന്നീട് ആകെയുള്ള ആശ്രയം അമ്മയുടെ തൊഴിലുറപ്പ് ജോലിയില്‍ നിന്നുള്ള വരുമാനമായിരുന്നു. പഠനച്ചെലവ് അമ്മയ്ക്ക് ഭാരമാകരുതെന്ന് കരുതി സുരക്ഷാ ജീവനക്കാരനായും  മറ്റ് പാര്‍ട് ടൈം ജോലികള്‍ ചെയ്തും ജനീഷ് പണം കണ്ടെത്തി. തൃശൂര്‍ ലോ കോളജിലെ നിയമപഠന കാലത്തും ഈ പോരാട്ടം തുടര്‍ന്നു.

പ്രചാരണവേളയെ വെറുമൊരു വോട്ട് പിടിത്തമായി കാണാതെ, ഹൃദയബന്ധങ്ങള്‍ സ്ഥാപിച്ചൊരു 'സ്‌നേഹയാത്ര'യാക്കി മാറ്റാന്‍ ജനീഷിന് കഴിഞ്ഞത് ഈ ജീവിതാനുഭവം ഉള്ളതുകൊണ്ടാണ്. കൊടുങ്ങല്ലൂരിലെ വന്‍ വിജയത്തിന് പിന്നാലെ മന്ത്രിപദവിയിലേക്ക് ജനീഷ് ഉയരുമ്പോള്‍, അത് പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു സാധാരണക്കാരന് ജനാധിപത്യം നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായി മാറുന്നു. 


.


Related articles

See all
Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Popular News

"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ്...

Save your stories

Sign in