Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട് ജാമ്യത്തിൽ വിട്ടു

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട് ജാമ്യത്തിൽ വിട്ടു

തൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ യൂട്യൂബറും ഇൻഫ്ലുവൻസറുമായ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. തൃശ്ശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും തുടർന്നുള്ള നടപടിയും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി ധന്യയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ ഫൊറൻസിക് ഉൾപ്പെടെയുള്ള വിശദ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത (BNS), ഐ.ടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


Related articles

See all
Popular News

"റിപ്പോർട്ടർ ടിവി പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചു; റെയ്ഡ് പൂർണ്ണമായും നിയമപരം": രമേശ്...

Popular News

"സമൂഹ മാധ്യമങ്ങൾ കുടുംബങ്ങളെ അപമാനിക്കുന്ന തലത്തിലേക്ക് തരം താഴരുത്; ചില പാർട്ടികളുടെ പിന്...

Popular News

കണ്ണും മനസ്സും നിറച്ച് പൂരനഗരിയിൽ പുലിക്കളി ആവേശം; 9 ദേശങ്ങൾ, നൂറുകണക്കിന് പുലികൾ, തെരുവോര...

Popular News

സ്ത്രീ പ്രാതിനിധ്യവും എൽജിബിടിക്യു അവകാശങ്ങളും ചർച്ചയാക്കി ഡിവൈഎഫ്ഐ: നേതൃത്വത്തിനെതിരെ രൂക...