Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആശങ്ക വിതച്ച് കണ്ണൂരിലെ മലയോര മേഖലകളിൽ ഭൂമിയിൽ വിള്ളൽ

ആശങ്ക വിതച്ച് കണ്ണൂരിലെ മലയോര മേഖലകളിൽ ഭൂമിയിൽ വിള്ളൽ
പേമാരിക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലെ വിവിധ ഭാഗങ്ങളിൽ  ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമാകുന്നു. പയ്യാവൂർ ഷിമോഗ കോളനി, കാവുമ്പായി, അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏക്കർ കണക്കിന് ഭൂമിയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടത്. ഭൂമിയിൽ വിള്ളൽ വീഴുന്ന പ്രതിഭാസമാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തുന്നത്. കനത്ത മഴയെയും, വെള്ളപ്പൊക്കത്തയും തുടർന്നാണ് ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ടത്. കുന്നിൻ പ്രദേശങ്ങളിൽ വിള്ളലുണ്ടായാൽ അതിൽ വെളളമിറങ്ങി കുന്ന് ഇടിയുമോ എന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്. കാവുമ്പായിയിൽ ഭൂമിയിൽ വിളളലുണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ സുരക്ഷിത സ്ഥാനത്ത് മാറ്റി പാർപ്പിച്ചു.പയ്യാവൂർ ഷിമോഗ കോളനിയിലും ഭൂമിയിൽ വിള്ളലുണ്ടായത് നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഇവിടെ അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളലുണ്ടായത്. വീടിന്‍റെ മുറ്റം ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വിള്ളലുണ്ടായത്. ഭൂമിക്ക് വിള്ളൽ വീണ കുന്നിൻ പ്രദേശങ്ങളിലെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവരും ഭീതിയിലാണ്.കനത്ത മഴയിൽ വിള്ളലുണ്ടായ ഇടത്തേക്ക് വെള്ളം ഇറങ്ങിയത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചിരുന്നു. സോയിൽ പൈപ്പിങ്ങിന്റെ തുടക്കമായ സോയിൽ ക്രീപ്പിംങ്‌ എന്ന പ്രതിഭാസമാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്. വിള്ളലുണ്ടായ പ്രദേശങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ  മഴയ്ക്ക് ശമനമായത് പ്രദേശവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in