Logo
CHANGE MODE
Sat, Jun 06, 2026 • 07:27 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി കർഷകരുടെ പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 30, 2018
1 min read Updated: June 04, 2026
Share:

കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി കർഷകരുടെ പ്രതിഷേധം
Farmers-protest-Delhi കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി ഡൽഹിയിൽ കർഷകരുടെ പ്രതിഷേധം.കേന്ദ്രത്തിന്‍റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകൾ നടത്തിയ മാർച്ചിൽ ഒരു ലക്ഷത്തിലധികം പേർ അണിനിരന്നു. മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരു ലക്ഷത്തിലധികം കർഷകരാണ് രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ ജന്തർ മന്ദിറിൽ എത്തിച്ചേർന്ന കർഷകർ രാവിലെ പതിനൊന്ന് മണിയോടെ പാർലമെൻറിലേക്ക് മാർച്ച് നടത്തി. കര്‍ഷ​ക​സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യാ​യ അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സം​ഘ​ര്‍ഷ് സ​മി​തി​യുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.209 കർഷക സംഘടനകൾ മാർച്ചിൽ പങ്കാളികളായി. 21 രാഷ്ട്രീയ പാർട്ടികൾ കർഷക പ്രതിഷേധത്തിന് പിൻതുണ നൽകി. പാർലമെന്‍റ് സ്ട്രീറ്റിൽ മാർച്ച് സമാപിച്ചപ്പോഴും വിവിധ രാഷ്ടീയകക്ഷികളിലെ നിരവധി നേതാക്കൾ കർഷകർക്ക് പിൻതുണയുമായെത്തി. കർഷകരെ മറന്നുള്ള ഭരണമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും രാജ്യത്തെ കർഷകർ മോദിയെ പുറത്താക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നതാണ് കർഷകർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ പ്ര​കാ​ര​മു​ള്ള കു​റ​ഞ്ഞ താങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ക, കൃ​ഷി​ഭൂ​മി​യി​ലു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക, ന്യാ​യ​മാ​യ കൂ​ലി​യും ലാ​ഭ​വും ലഭ്യമാക്കും തു​ട​ങ്ങി​യ ആവ​ശ്യ​ങ്ങ​ളും ഇവർ മുന്നോട്ട് വയ്ക്കുന്നത്. വരും നാളുകളിലും കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10