Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി
ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ഇടുക്കിക്ക് മാത്രമായി ഏർപ്പെടുത്തിയ ഭൂമി വിനിയോഗ നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അറുപത്തിനാലിലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക കാർഷിക കടങ്ങളുടെ മൊറോട്ടോറിയം കാലാവധി നീട്ടുക. വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കൃഷിക്കും കർഷകർക്കും സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക കോൺഗ്രസ് മാർച്ചും ധർണയും നടത്തിയത്. ധർണാ സമരം എഐസിസി അംഗം ഇ.എം ആഗസ്തി ഉത്ഘാടനം ചെയ്തു. ഇടുക്കി ജില്ലയോടുള്ള സർക്കാരിന്‍റെ അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. കർഷക കോൺജില്ലാ പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. https://www.youtube.com/watch?v=YjY4zQFll5A

Related articles

See all
Kerala

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത...

Kerala

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

District

ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതി; നിർമാണത്തിലെ അശാസ്ത്രീയത മൂലം കുടിവെള്ളം നാട്ടുകാർക്ക...

District

സ്‌കൂൾ പിടിഎയുടെ അശ്രദ്ധ; സ്‌കൂൾ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു

Save your stories

Sign in