എക്‌സെെസ് പിടികൂടിയ വാഹനങ്ങൾ വില്പനയ്ക്ക്; ആഡംബര കാറുകൾ ഉൾപ്പെടെ മെഗാ സെയിൽ
Jaihind TV News Report
Jaihind TV Web Desk
February 17, 2026
1 min read
•
Updated: June 07, 2026
സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ പിടികൂടിയ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ ഒരുങ്ങി എക്സൈസ്. വിവിധ സര്‍ക്കിള്‍, റേഞ്ച് ഓഫീസുകള്‍, പൊലീസ് സ്റ്റേഷന്‍ വളപ്പുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന 2017 മുതലുള്ള വാഹനങ്ങളാണ് പ്രധാനമായും വില്പന നടത്തുന്നത്. ഇവ അബ്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ്. കോടതിയുടെ അനുമതിലഭിച്ച വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ഏകദേശം 595 വാഹനങ്ങള്‍ വില്പനയ്ക്ക് ഉണ്ടെന്നാണ് വിവരം.
ആഡംബര കാറുകള്‍, ടെമ്പോ, മിനി ലോറി, ജീപ്പ്, ഓട്ടോറിക്ഷ, ബൈക്ക്, സ്‌കൂട്ടര്‍ തുടങ്ങിയവയാണ് ഏറെയും. എന്‍ജിന്‍ നമ്പറും മതിയായ രേഖകളും ലഭ്യമല്ലാത്ത വാഹനങ്ങള്‍ സ്‌ക്രാപ്പ് വില കണക്കാക്കിയാവും വില്‍ക്കുക. വാഹനങ്ങളില്‍ പലതും ലഹരി കടത്താനായി രഹസ്യ അറകളും ഘടനയില്‍ മാറ്റം വരുത്തിയവയുമാണ്. ഇത്തരം രഹസ്യ അറകളും ഘടനകളും നീക്കം ചെയ്യുമെന്ന് കരാര്‍ ഉണ്ടാക്കിയ ശേഷമേ വാഹനം വില്പന നടത്തൂ. ഇതിനുള്ള ചെലവും വാഹനം വാങ്ങുന്നവര്‍ വഹിക്കണം. നികുതി കുടിശ്ശികയുള്ള വാഹനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10