Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എറണാകുളത്തെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം: വി ഡി സതീശന്‍

എറണാകുളത്തെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം: വി ഡി സതീശന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ യു.ഡി.എഫ്. നേടിയ തിളക്കമാര്‍ന്ന വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിജയത്തിനായി പ്രവര്‍ത്തിച്ച സാധാരണ പ്രവര്‍ത്തകരെ അദ്ദേഹം അനുമോദിച്ചു. ഏത് തിരഞ്ഞെടുപ്പിലെയും വിജയം മുന്നൊരുക്കങ്ങളെ ആശ്രയിച്ചിരിക്കും. അതിനാല്‍, കോണ്‍ഗ്രസിന് വോട്ട് ചെയ്തവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന് ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. യു.ഡി.എഫ്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം മുന്നണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നല്ല കമ്മ്യൂണിസ്റ്റുകാര്‍ പലരും ഈ തവണ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. അത്തരം നല്ല കമ്മ്യൂണിസ്റ്റുകാരെയും ഇടതു സഹയാത്രികരെയും കണ്ടാല്‍ ചിരിക്കണം,' വി.ഡി. സതീശന്‍ പറഞ്ഞു. ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമേ ജനങ്ങളോട് പറയാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരോഗ്യ കേരളത്തെ വെന്റിലേറ്ററില്‍ നിന്ന് പുറത്തുകൊണ്ടുവന്ന് ആരോഗ്യവാനാക്കണം. അതിനുവേണ്ട പദ്ധതികള്‍ യു.ഡി.എഫ്. രൂപീകരിക്കണം. വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി എറണാകുളം ജില്ലയില്‍ നിന്ന് 14-ല്‍ 14 സീറ്റും നേടി സമ്പൂര്‍ണ്ണ വിജയം കൈവരിക്കണമെന്നും വി.ഡി. സതീശന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in