എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന പ്രചാരണം തെറ്റ്; ആശങ്കപ്പെടേണ്ടതില്ലെന്ന് കളക്ടര്‍
Jaihind TV News Report
Jaihind TV Web Desk
June 02, 2019
1 min read
•
Updated: June 09, 2026
എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതില്‍നിന്ന് പിന്മാറണമെന്നും ജില്ലാ കളക്ടര്‍ അഭ്യർത്ഥിച്ചു.
എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു രോഗിയില്‍ നിപ വൈറസ് സ്ഥിരീകരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത് വ്യാപകമായ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കളക്ടര്‍ രംഗത്തെത്തിയത്.
പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം ഔദ്യോഗികമായ അറിയിപ്പ് നൽകുകയും മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്ന ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.്
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10