Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എരിഞ്ഞോളി മൂസ അന്തരിച്ചു; വിടവാങ്ങിയത് മാപ്പിളപ്പാട്ട് രംഗത്തെ അതികായന്‍

എരിഞ്ഞോളി മൂസ അന്തരിച്ചു; വിടവാങ്ങിയത് മാപ്പിളപ്പാട്ട് രംഗത്തെ അതികായന്‍
പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ എരിഞ്ഞോളി മൂസ അന്തരിച്ചു. തലശ്ശേരിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു. കണ്ണൂര്‍ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലാണ് ജനനം. നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്ത എരഞ്ഞോളി മൂസ. മാപ്പിളപാട്ട് ശാഖയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. ഗ്രാമീണ കലാസമിതികളിലൂടെയായിരുന്നു എരഞ്ഞോളി മൂസ എന്ന ഗായകന്‍റെ വളര്‍ച്ച. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. മൂന്നുറിലേറെ തവണ കലാപരിപാടികള്‍ക്കായി വിദേശത്ത് പോയിട്ടുള്ള അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു. എല്ലാ റമദാന്‍ മാസത്തിലും അറബ് രാജ്യങ്ങളില്‍ തന്‍റെ മാപ്പിളപാട്ടുകളുമായി ആസ്വാദകരുടെ പ്രിയപ്പെട്ട മൂസ്സാക്ക എത്താറുണ്ടായിരുന്നു. അസുഖം മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും വിദേശത്തേക്ക് പോകാന്‍ സാധിക്കാഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഒടുവിലൊരു റമദാന്‍ മാസത്തിലെ ആദ്യനാളില്‍ അദ്ദേഹം വിട വാങ്ങിയത് മാപ്പിളപ്പാട്ട് പ്രേമികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in