Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം സർക്കാരിന് വൻ തിരിച്ചടിയാകുന്നു; പിൻവലിപ്പിക്കാനുള്ള ശ്രമം ഊർജ്ജിതം

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം സർക്കാരിന് വൻ തിരിച്ചടിയാകുന്നു; പിൻവലിപ്പിക്കാനുള്ള ശ്രമം ഊർജ്ജിതം
Endosulphan-Hunger-Strike കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ വിലാപം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഇതിനെതിരെ കണ്ണടക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പ്രഖ്യാപിച്ച സഹായങ്ങൾ ഒന്നും തന്നെ നടപ്പാക്കാൻ ഇരു സർക്കാരുകൾക്കും ആയിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമരങ്ങൾ സർക്കാരിന് വൻ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ, സമരം പിൻവലിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ എൻഡോസൾഫാൻ ദുരിതബാതിതരുടെ സമരം. മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സഹായത്തിന് അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. 1980 ലാണ് എൻഡോസൾഫാനെതിരെയുളഅള സമരം ആരംഭിച്ചത്. ജനകീയ രോക്ഷവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ദുരിത ബാതിതർക്കാ ശാശ്വതമായ ഒരു പരിഹാരം കാണാൻ സർക്കാരിന് ഇതുവരെയും ആയിട്ടില്ല. 2016 ൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും സെക്രട്ടറേയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. പിന്നീട് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാം എന്ന് ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ സമരം പിൻവലിക്കുകയായിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ പൂർണമായി നടപ്പാക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in