Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വായ്പ തിരിച്ചടവിനെ ചൊല്ലി ബാങ്ക് അധികൃതരുമായി തര്‍ക്കം; മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു

വായ്പ തിരിച്ചടവിനെ ചൊല്ലി ബാങ്ക് അധികൃതരുമായി തര്‍ക്കം; മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി ഏലൂരില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയോഗിച്ചവർ വീട്ടിലെത്തിയിരുന്നു. വാഹന വായ്പ തവണ മുടങ്ങിയതിനെ തുടർന്നുള്ള ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നാണ് വീട്ടുകാരുടെ ആരോപണം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ജോസിന്‍റെ വീട്ടിലേക്ക് ബാങ്കിന്‍റെ ആളുകള്‍ എത്തിയത്. മകന്‍റെ പേരില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. മകനാണ് ഇതിന്‍റെ സി.സി അടച്ചുകൊണ്ടിരുന്നത്. രണ്ടുമാസത്തെ അടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരാണ് ഇന്ന് വീട്ടിലെത്തിയത്. പണം അടച്ചില്ലെങ്കില്‍ വാഹനം കൊണ്ടുപോകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ജോസിന്റെ മകന്റെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയാണ്. ഇതെല്ലാം കൂടിയായപ്പോള്‍ അദ്ദേഹത്തിന് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലമാണ് ജോസ് മരിച്ചതെന്നാണ് മകന്‍ ജോയല്‍ ആരോപിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടുമാസത്തെ അടവ് മുടങ്ങിയത് തിരിച്ചടയ്ക്കാന്‍ 30-ആം തീയതിവരെ അവധി ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടയിലും ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in