Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍
  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25 രൂപ നൽകണം. സിംഗിൾ ഫേസ് ഉപഭോക്താക്കള്‍ക്കുള്ള പ്രതിമാസ ഫിക്സഡ് ചാർജ് 40 രൂപയും ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100 രൂപയുമാണ്. 51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾ ഫേസ് ഫിക്സഡ് ചാർജ് 65 രൂപയും ത്രീഫേസ് ഫിക്സഡ് ചാർജ് 140 രൂപയും ആയിരിക്കും. 101 യൂണിറ്റു മുതൽ 150 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർ യൂണിറ്റിന് 5.10രൂപ നൽകണം. സിംഗിൾ ഫേസ് ഫിക്സഡ് ചാർജ് 85 രൂപയും ത്രീഫേസ് ഫിക്സഡ് ചാർജ് 170 രൂപയും ആയിരിക്കും. 151 യൂണിറ്റ് മുതൽ 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 6.95 രൂപയാണ്. സിംഗിൾ ഫേസ് ഫിക്സഡ് ചാർജ് 120 രൂപയും ത്രീഫേസ് ഫിക്സഡ് ചാർജ് 180 രൂപയുമാണ്. 200 യൂണിറ്റു മുതൽ 250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 8.20 രൂപ നൽകണം. സിംഗിൾഫേസ് ഫിക്സഡ് ചാർജ് 130 രൂപയും ത്രീഫേസ് ഫിക്സഡ് ചാർജ് 200 രൂപയും ആയിരിക്കും. 300 യൂണിറ്റ് വരെ യൂണിറ്റിന് 6.40 രൂപ. 350 യൂണിറ്റുവരെ 7.25 രൂപ, 400 യൂണിറ്റുവരെ 7.60രൂപ, 500 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 7.90 രൂപ. 500 യൂണിറ്റിനു മുകളിൽ ഓരോ യൂണിറ്റിനും 8.80രൂപ. 40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്കു വർധനയില്ല. പ്രതിമാസ ഉപയോഗം 40 യൂണിറ്റിനു താഴെയുള്ള ബിപിഎല്ലുകാർക്ക് ഫിക്സഡ് ചാർജില്ല. എൻഡോസൾഫാൻ ബാധിതരുടെ കുടുംബങ്ങൾക്കും നിരക്കിൽ ഇളവുണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in