Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെരഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയന്റെ 'സ്വയം ന്യായീകരണ' പ്രസംഗത്തിനെതിരെ സിപിഎമ്മില്‍ അതൃപ്തി, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തെരഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയന്റെ 'സ്വയം ന്യായീകരണ' പ്രസംഗത്തിനെതിരെ സിപിഎമ്മില്‍ അതൃപ്തി, സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പ്രമുഖ പാര്‍ട്ടി തട്ടകങ്ങളിലുണ്ടായ പരാജയത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരസ്യ വിശദീകരണങ്ങളില്‍ സിപിഎമ്മിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. കണ്ണൂരിലെ തളിപ്പറമ്പിലും പയ്യന്നൂരിലും സംസ്ഥാന കമ്മിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പിണറായി പങ്കെടുത്ത് സംസാരിച്ച വിശദീകരണ യോഗങ്ങളാണ് പാര്‍ട്ടിയില്‍ വലിയ അമര്‍ഷത്തിന് വഴിവെച്ചിരിക്കുന്നത്.

തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട്ട് വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ, തോല്‍വിയില്‍ സ്വന്തം വാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്താനും വരാനിരിക്കുന്ന പാര്‍ട്ടി ചര്‍ച്ചകളെ ഏകപക്ഷീയമായി സ്വാധീനിക്കാനുമാണ് പിണറായി ശ്രമിച്ചതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത് സംഘടിപ്പിച്ച യോഗത്തില്‍, അതത് മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പ്രധാന നേതാക്കള്‍ വിട്ടുനിന്നത് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് പരസ്യമാക്കുന്നതായി.

 സെന്‍ട്രല്‍ കമ്മിറ്റി (സിസി) നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടിന് വിരുദ്ധമായ വാദങ്ങളാണ് പിണറായി സഭകളില്‍ ഉയര്‍ത്തിയത്. മുന്നണി ബന്ധങ്ങളിലും ഉപനേതൃ പദവികളിലും അദ്ദേഹം നടത്തിയ ഏകപക്ഷീയമായ പ്രതികരണങ്ങള്‍ ഘടകകക്ഷിയായ സിപിഐക്ക് രാഷ്ടീയ മേല്‍ക്കൈ നല്‍കിയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.  പ്രസംഗത്തെച്ചൊല്ലിയുള്ള ഈ ആഭ്യന്തര ഭിന്നതകളുടെ അന്തരീക്ഷത്തിലാണ് അടിയന്തര സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കലാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. തെറ്റുതിരുത്തല്‍ പ്രക്രിയയെ വെല്ലുവിളിക്കുന്ന പ്രസ്താവനകളും സിപിഐയുമായുള്ള തര്‍ക്കങ്ങളും രണ്ടുദിവസം നീളുന്ന യോഗത്തില്‍ രൂക്ഷമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും

Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in