Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിയങ്കാ​ ഗാന്ധി 20-ന് കേരളത്തില്‍; രാഹുൽ ​ഗാന്ധിക്കൊപ്പം 24-ന് വയനാട്ടിൽ

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിയങ്കാ​ ഗാന്ധി 20-ന് കേരളത്തില്‍; രാഹുൽ ​ഗാന്ധിക്കൊപ്പം 24-ന് വയനാട്ടിൽ
  തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി പ്രചാരണ സമിതി ചെയർമാന്‍ രമേശ് ചെന്നിത്തല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളിൽ കേരളത്തിലെത്തുക. 20-ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കാ​ ഗാന്ധി 24-ന് രാഹുൽ ​ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21-ന് പി. ചിദംബരം തിരുവനന്തപുരത്ത് എത്തും. 22-ന് രാഹുൽ​ ഗാന്ധി തൃശൂർ, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മറ്റ് നേതാക്കളുടെ പ്രചാരണ പരിപാടികളുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in