Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചരിത്രം കുറിച്ച് ഡീൻ കുര്യാക്കോസിന്‍റെ ജില്ലാതല തെരഞ്ഞെടുപ്പ് കൺവെൻഷൻ

ചരിത്രം കുറിച്ച് ഡീൻ കുര്യാക്കോസിന്‍റെ ജില്ലാതല തെരഞ്ഞെടുപ്പ് കൺവെൻഷൻ
ഇടുക്കി പാർലമെൻറ് മണ്ഡലം സ്ഥാനാർത്തി ഡീൻ കുര്യാക്കോസിന്‍റെ ജില്ലാതല തെരഞ്ഞെടുപ്പ് കൺവെൻഷൻ ചരിത്രമായി മാറി. ഇടുക്കി അണക്കെട്ടിന്‍റെ പടി മുറ്റത്ത് നടന്ന കൺവെൻഷനിൽ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. പ്രളയം തകർത്തെറിഞ്ഞ ഇടുക്കിയിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്ത ചെറുതോണിയിലാണ് സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ എത്തിയത്. ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ നിന്നാണ് പ്രവർത്തകർ തടിച്ചുകൂടിയത്. ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിലെത്തിയവർക്കെതിരെ ശക്തമായ താക്കീതായിരുന്നു ജനസാഗരമായി എത്തിയത്. ആവേശക്കടലായി മാറിയ യുഡിഎഫ് പ്രവർത്തകരെ കൊണ്ട് മൈതാനം നിറഞ്ഞ തോടെ വൻ ഗതാഗത തടസവും ഉണ്ടായി. കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്താൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും എത്തിയതോടെ പ്രവർത്തകരെ കൊണ്ട് മൈതാനം ഇളകി മറിഞ്ഞു. ഇടുക്കിയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരത്തിൽ തുറന്ന മൈതാനത്ത് ജനസാഗരം ഉണ്ടായത്. യുഡിഎഫ് നേതാക്കളായ, പിജെ ജോസഫ്, ജോണി നെല്ലൂർ, റോഷി അഗസ്റ്റിൻ, ഇഎം അഗസ്തി, ജോസഫ് വാഴക്കൻ, യു ഡി എഫ് ജില്ലാ ചെയർമാൻ, അശോകൻ, ഡിസിസി പ്രസിഡൻറ്, ഇബ്രാഹിം കുട്ടി കല്ലാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in