Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി പറയണം

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി പറയണം

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വാർത്താ സമ്മേളനം നടത്തിയ മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബിയുടെ കൈവശം 30,000 കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് നിലവിലെ സർക്കാരിന്റെ കണ്ണ് എന്നും ആരോപിച്ചിരുന്നു.

എന്നാൽ കിഫ്ബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകൾ പ്രകാരം, 2026 മാർച്ച് 31-ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപ മാത്രമാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ടാണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപ മാത്രമാണെന്നും, ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ കൈവശം പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് ഈ തുകയാണെന്നും രേഖകളിൽ നിന്ന് ലഭ്യമാകുന്നു .

ഇതിനോടൊപ്പം തന്നെ കിഫ്ബിയുടെ നിലവിലെ കടബാധ്യത 32,000 കോടി രൂപയോളമാണ്. അങ്ങനെയെങ്കിൽ, മുൻ മന്ത്രി ഡോ. തോമസ് ഐസക് അവകാശപ്പെട്ട കിഫ്ബിയുടെ കൈവശമുണ്ടായിരുന്ന 30,000 കോടി രൂപ 2026 മാർച്ച് 31 ആയപ്പോഴേക്കും 6,521 കോടിയായി കുറഞ്ഞത് എങ്ങനെയാണെന്ന സുപ്രധാന ചോദ്യമാണ് ഉയരുന്നത്.

ഈ തുകയിലെ വലിയ വൈരുദ്ധ്യത്തെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും വ്യക്തത വരുത്താൻ കിഫ്ബിയുടെ മുൻ ചെയർമാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്.


Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തി...

Save your stories

Sign in