Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തിലേക്ക്

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തിലേക്ക്

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗാണ് രേഖപ്പെടുത്തുന്നത്. നട തുറക്കുന്ന ദിവസം മാത്രം മുപ്പതിനായിരത്തോളം ഭക്തരാണ് ഓൺലൈൻ വഴി ദർശനം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. പൂജ അവധി ദിനങ്ങൾ കൂടിയെത്തുന്നതോടെ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ഭക്തജനത്തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കാൻ പോകുന്നത്.

തുലാം ഒന്നായ ഒക്ടോബർ 18-ന് അൻപതിനായിരം പേരും ഒക്ടോബർ 19-ന് നാല്പതിനായിരം പേരും ഇതിനോടകം ദർശനത്തിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു, ഓൺലൈൻ ബുക്കിംഗ് ഇപ്പോഴും സജീവമായി തുടരുകയാണ്.അതേസമയം ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയിട്ടുണ്ട്.

സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലെ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി ബോർഡ് ഉത്തരവിറക്കി. മുൻപ് പണം ഈടാക്കി നൽകിയിരുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിപ്ലവകരമായ മാറ്റത്തിന് ദേവസ്വം ബോർഡ് തയ്യാറായത്. സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പണം നിർബന്ധമില്ലെങ്കിലും താല്പര്യമുള്ള ഭക്തർക്ക് കാണിക്കയായി സംഭാവന നൽകാവുന്നതാണ്.

ശബരിമല തീർത്ഥാടന ക്രമീകരണങ്ങളുടെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കുള്ള സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ പ്രതിദിന മെസ് ഗ്രാൻഡ് തുക വർദ്ധിപ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് ഉദ്യോഗസ്ഥരുടെ ഭക്ഷണച്ചെലവിലേക്കായി നൽകിയിരുന്ന തുക പ്രതിദിനം 79 രൂപയിൽ നിന്ന് 90 രൂപയായി ഉയർത്തിയിട്ടുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Save your stories

Sign in