Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയിലേക്ക് മടങ്ങി

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയിലേക്ക് മടങ്ങി

തൃശ്ശൂർ: കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയും കനത്ത മഴയുമാണ് തൃശ്ശൂരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രാ പദ്ധതികൾ തടസ്സപ്പെടുത്തിയത്.

കോയമ്പത്തൂരിൽ നിന്നായിരുന്നു വിജയ് ഹെലികോപ്റ്ററിൽ തൃശ്ശൂരിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാൽ പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കോയമ്പത്തൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. പിന്നീട് അനുയോജ്യമായ മറ്റൊരു സമയത്ത് തൃശ്ശൂരിലെത്താമെന്ന് വിജയ് ഉറപ്പുനൽകിയതായി കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ വ്യക്തമാക്കി.

കല്യാൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കാറുണ്ട്. പ്രമുഖ ചലച്ചിത്ര-സാമൂഹിക രംഗത്തെ നിരവധി വ്യക്തികൾ ഇതിൽ പങ്കാളികളാകാറുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് ഇതുവരെ കേരളത്തിൽ എത്തിയിരുന്നില്ല. മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (GOAT) എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അദ്ദേഹം ഒടുവിൽ തിരുവനന്തപുരത്ത് എത്തിയത്.

Related articles

See all
Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Save your stories

Sign in