പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. വാഹനം, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എന്നിവയില്‍ പ്രതികളുടെ വിരല്‍ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഇഡി പരിശോധനയുമായി ബന്ധപ്പെട്ട് വലിയ അക്രമം ആണ് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ അന്ന് നടത്തിയിരുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതി, കണ്ണൂരിലെ വീട്, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതി, മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, എക്‌സാലോജിക് ഓഫീസ് തുടങ്ങി പത്തിലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ഇ.ഡി റെയ്ഡ് നടത്തിയത്. ബെംഗളൂരുവിലെ ആറിടങ്ങളിലും പരിശോധന നടന്നു.