Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദ്വാരപാലക ശില്‍പി കേസ്: എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു

ദ്വാരപാലക ശില്‍പി കേസ്: എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. ദ്വാരപാലക ശില്‍പ കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയത്. സ്വര്‍ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കസ്റ്റഡിയില്‍ വാങ്ങിയുള്ള വിശദമായ ചോദ്യം ചെയ്യല്‍. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 12ന് വിധി പറയും. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും വാദം പൂര്‍ത്തിയായി. അതേസമയം ദേവസ്വം മുന്‍ കമ്മീഷ്ണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ റിമാന്‍ഡ് 14 ദിസത്തേക്ക് കൂടി നീട്ടി.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in