Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുന്നില്‍ മദ്യപിച്ച് അതിക്രമം; സംഭവം തിരുവനന്തപുരം പേട്ടയില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു മുന്നില്‍ മദ്യപിച്ച് അതിക്രമം; സംഭവം തിരുവനന്തപുരം പേട്ടയില്‍
തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ അതിക്രമം. കടക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ.എസ്.രതീഷും സംഘം വും പൊലീസിന് നേരെ ഭീഷണിയും ആക്രോശവും നടത്തി അഴിഞ്ഞാടിയത്. തുടർന്ന് പ്രതിയെ വിട്ടുകൊടുത്ത പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയ സിപിഎം നേതാക്കൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ട് കേസെടുത്തു പ്രശ്നം ഒതുക്കുകയായിരുന്നു. വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മർദ്ദിച്ചതിനാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് തള്ളികയറാൻ ശ്രമിച്ച ഇവരെ പൊലീസുകാർ തടഞ്ഞതോടെ സിപിഎം ഭീഷണിയും ആക്രോശവും നടത്തി. മദ്യലഹരിയായിരുന്നു രതീഷെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതിയെ വിട്ടുകൊടുത്ത പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയ സിപിഎം നേതാക്കൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ട് കേസെടുത്തു പ്രശ്നം ഒതുക്കുകയായിരുന്നു.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in