ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക് പിൻവലിച്ചു
Jaihind TV News Report
Jaihind TV Web Desk
August 07, 2019
1 min read
•
Updated: June 09, 2026
കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായിനടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായി ഐഎംഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മെഡിക്കൽ ബില്ലിൽ ഡോക്ടർമാരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഐഎംഎ അറിയിച്ചു.
നേരത്തെ ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂയെന്ന് ഐ.എം.എ കേരളഘടകവും അറിയിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10